പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ബെംഗളൂരു : കന്നഡയിലെ പ്രമുഖ വാർത്താചാനലായ പവർ ടി.വി.യുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതിവിധി സുപ്രീംകോടതി സ്‌റ്റേചെയ്തു. രാഷ്ട്രീയപ്രേരിതമായാണ് സംപ്രേഷണം തടഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ജൂൺ 26-ന് ജെ.ഡി.എസ്. എം.എൽ.സി. എച്ച്. രമേഷ് ഗൗഡ ഉൾപ്പെടെ എതാനുംപേർ നൽകിയ ഹർജിയിലാണ് ചാനലിന്റെ സംപ്രേഷണം കര്‍ണാടക ഹൈക്കോടതി തടഞ്ഞത്. ജൂലൈ 9 ന് അടുത്ത വാദം കേൾക്കുന്നത് വരെ പവർ ടിവി സംപ്രേക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കി ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിയമപരമായ ലൈസൻസ് ഇല്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പരാതി. ഇതിനെതിരേ ചാനൽ ഉടമകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
<br>
TAGS : POWER TV | SUPREME COURT
SUMMARY : Stay for stopping the transmission of Power TV

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *