ചിക്കബല്ലാപുര എംഎൽഎയുടെ ഓഫീസിന് നേരെ കല്ലേറ്

ചിക്കബല്ലാപുര എംഎൽഎയുടെ ഓഫീസിന് നേരെ കല്ലേറ്

ബെംഗളൂരു: ചിക്കബല്ലാപുര എംഎൽഎ പ്രദീപ് ഈശ്വറിൻ്റെ കണ്ടവരയിലുള്ള ഓഫീസിന് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതർ ഓഫിസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ കൂറ്റൻ ജനലുകൾ തകർന്നു. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അക്രമിസംഘം ബൈക്കിലാണ് എത്തിയത് എന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവർ മുഖംമൂടി ധരിച്ചിരുന്നു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണ പുരോഗമിക്കുകയാണ്. ബുധനാഴ്ച രാവിലെ, ഡെപ്യൂട്ടി എസ്പി ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓഫിസിലെത്തി തെളിവെടുപ്പ് നടത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എംഎൽഎയുടെ അനുയായികൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടിമുണ്ട്.

TAGS: KARNATAKA, CRIME
KEYWORDS: Stone pelted chikaballapura mla office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *