ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ 2 പേര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതില്‍ ദേവകുമാർ (24), ചങ്ങലവേലിയില്‍ എസ്.അഖില്‍ (25) എന്നിവരെ ചെങ്ങന്നൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24ന് മാവേലിക്കര -ചെറിയനാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിനുനേരെ നടന്ന കല്ലേറില്‍ എ.സി കോച്ചിന്‍റെ ജനല്‍ചില്ലുകള്‍ തകർന്നിരുന്നു.

സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. എ.സി കോച്ചിന്‍റെ ജനലുകള്‍ക്ക് കട്ടികൂടിയ രണ്ട് ഗ്ലാസിന്‍റെ സംരക്ഷണമുണ്ടായതിനാലാണ് യാത്രക്കാർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിനിനുനേരെ കല്ലെറിയുകയോ പാളത്തില്‍ കല്ലുവെക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു.

TAGS : TRAIN | STONE | ARRESTED
SUMMARY : Stones were thrown at the running train; 2 people arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *