കോഴിക്കോട് വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട് വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് പെരുവട്ടൂരില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു. പെരുവട്ടൂര്‍ സ്വദേശി വിജയലക്ഷ്മി, മകള്‍ രചന, ഇവരുടെ മകനായ ധ്രുവിന്‍ ദക്ഷ്, മുബാറക് എന്നിവര്‍ക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം.

നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴാണ് മുബാറക്ക് എന്നയാള്‍ക്ക് കടിയേറ്റത്. പരുക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നിരന്തരമായി തെരുവ് നായകളുടെ ശല്യമുള്ള മേഖലയാണ് പെരുവട്ടൂര്‍.

കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്നും പരാതിയുണ്ട്.

TAGS : STREET DOG
SUMMARY : Stray dog ​​attacks again in Kozhikode; 4 people including a 2-year-old were bitten

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *