കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേരെ ഓടിച്ചിട്ട് കടിച്ചു

കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേരെ ഓടിച്ചിട്ട് കടിച്ചു

കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിലുണ്ട്. ആഴത്തില്‍ കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ചിലർ പ്രാഥമിക ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങി.

രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ ഓടുന്ന വഴിയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിച്ചു. നായക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍.
<BR>
TAGS : STRAY DOG ATTACK | KOZHIKODE NEWS
SUMMARY : Stray dog ​​attacks in Kozhikode; chases and bites more than ten people

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *