കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു: കുട്ടികളെ ശുചീകരണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള സ്കൂളുകൾക്കെതിരെ കേസെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബെംഗളൂരു നോർത്തിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്‌കൂളുകൾ കുട്ടികളെ ടോയ്‌ലറ്റുകളും മറ്റ് സ്ഥലങ്ങളും വൃത്തിയാക്കാൻ പ്രേരിപ്പിക്കുന്ന കേസുകൾ വകുപ്പ് കണ്ടെത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടായാൽ, ബന്ധപ്പെട്ട അധ്യാപകർക്കെതിരെയും സ്കൂൾ മേധാവിക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

TAGS: KARNATAKA | SCHOOLS
SUMMARY: FIR against teachers if they use kids for cleaning school

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *