സർക്കാർ ഡോക്ടർമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കർശന നടപടി; ആരോഗ്യമന്ത്രി

സർക്കാർ ഡോക്ടർമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കർശന നടപടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നോണ്‍ പ്രാക്ടീസിങ് അലവന്‍സ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട് എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണെന്നും ഇത് അനുവദനീയമല്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഈ പ്രശ്‌നം രൂക്ഷമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ പരിശോധനക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടെന്നും പരിശോധന ഡോക്ടര്‍മാരെ അവഹേളിക്കുന്നതാണെന്നുമാണ് കെജിഎംഒഎ. ആരോപിച്ചു.

<br>

TAGS: KERALA | DOCTORS PRIVATE PRACTICE l VEENA GEORGE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *