മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ നടപടിയെന്ന് ബിബിഎംപി

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ നടപടിയെന്ന് ബിബിഎംപി

ബെംഗളൂരു: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാലോ, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലോ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ആയുധപൂജയ്ക്ക് ശേഷം ശരാശരി 4,500 ടൺ മാലിന്യമാണ് നഗരത്തിൽ ഇന്ന് ശേഖരിച്ചത്. മാലിന്യത്തിൻ്റെ 15 ശതമാനത്തോളം ഇനിയും ശേഖരിക്കാനുണ്ട്. ചൊവ്വാഴ്ചയോടെ മാത്രമേ മാലിന്യശേഖരണം സാധാരണ നിലയിലായാകുള്ളൂ.

ഈസ്റ്റ് സോണിലാണ് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചതെന്ന് ബിബിഎംപി ചീഫ് മാർഷൽ കുർണാൽ രാജ്ബീർ സിംഗ് പറഞ്ഞു. 92 ശതമാനം മാലിന്യമാണ് ഈസ്റ്റ്‌ സോണിലുള്ളത്. മറ്റ് സോണുകളിൽ ഇത് 80-85 ശതമാനമാണ് ഇതുവരെ ശേഖരിക്കത്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: Strict actions to be taken if Waste handled inappropriately

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *