കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കുടിവെള്ളത്തിന്റെ അനാവശ്യ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി. ഇത്തവണ വേനൽക്കാലം മുൻവർഷങ്ങളെക്കാൾ കഠിനമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ, കാർ കഴുകൽ, ഫൗണ്ടനുകൾ, നിർമ്മാണ പ്രവൃത്തി, വിനോദ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുടിവെള്ളത്തിന്റെയും കുഴക്കിണർ വെള്ളത്തിന്റെയും ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനോടകം നഗരത്തിലെ ചില പ്രദേശങ്ങളിൽ ഭൂഗർഭജലം കുറയാൻ തുടങ്ങിയിട്ടുണ്ട്. കർശന നിയന്ത്രണം ഏർപ്പെടുത്തിയാലേ കുടിവെള്ളം ചൂഷണം ചെയ്യുന്നത് തടയാൻ സാധിക്കുള്ളുവെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം പ്രസാത് മനോഹർ പറഞ്ഞു. കുടിവെള്ളം പാഴാക്കുന്നതിന് പിഴ ചുമത്താനും തീരുമാനമുണ്ട്. ഫെബ്രുവരിയിൽ ഇതിനായി യോഗം ചേരുമെന്നും സാഹചര്യത്തിനനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | BWSSB
SUMMARY: BWSSB proposes strict curbs to tide over harsh summer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *