തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കരാർ ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ശനി രാത്രി 10 മുതലാണ് സമരം ആരംഭിച്ചത്. കേന്ദ്ര ലേബർ കമീഷണരുടെ സാന്നിധ്യത്തില്‍ നിരവധി തവണ ചർച്ച നടന്നെങ്കിലും ശമ്പള പരിഷ്കരണം നടത്താനോ ബോണസ് തീരുമാനിക്കാനോ മാനേജ്മെന്റ് തയ്യാറായില്ല. തുടർന്നാണ് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകള്‍ സമരം നടത്താൻ തീരുമാനിച്ചത്. പണിമുടക്കിനെത്തുടർന്ന് സർവീസുകള്‍ വൈകി.

എയർ ഇന്ത്യാ സാറ്റ്സിലെ എല്ലാ രാഷ്ട്രീയ ധാരകളിലും പെട്ട തൊഴിലാളികള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. 400 ഓളം ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നെന്നാണ് സമര സമിതി വ്യക്തമാക്കുന്നത്. സമരം വിമാനത്താവളത്തിൻ്റെ പ്രവ‍ർത്തനത്തെ സാരമായി ബാധിച്ചു. ഇതേ തുടർന്ന് രാത്രി ലാൻഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ അരമണിക്കൂറോളം വൈകി.

TAGS : THIRUVANATHAPURAM | AIRPORT | STRIKE
SUMMARY : Strike of workers at Thiruvananthapuram Airport; Passengers in distress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *