ഇറാനിൽ ശക്തമായ ഭൂചലനം: നാല് മരണം, 120​ലേറെ പേർക്ക് പരുക്ക്

ഇറാനിൽ ശക്തമായ ഭൂചലനം: നാല് മരണം, 120​ലേറെ പേർക്ക് പരുക്ക്

തെഹ്‌റാൻ: ഇറാനിലെ ഖുറാസാൻ റദ്‍വി പ്രവിശ്യയിലെ കഷ്‌മർ കൗണ്ടിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായത് . സംഭവത്തിൽ 4 പേർ മരിച്ചു, 120 ലധികം പേർക്ക് പരുക്കേറ്റു. പ്രാദേശിക ഭരണകൂടം 5 ടീമുകളെ തിരച്ചിൽ നായ്‌ക്കൾക്കൊപ്പം കശ്മീർ കൗണ്ടി ഏരിയയിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, 6000-ത്തോളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് എമർജൻസി ഷെൽട്ടറുകളും ആരംഭിച്ചിട്ടുണ്ട്.

 

ഭൂചലനത്തെ തുടർന്ന് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയർമാർ രക്ഷിച്ചതായി ഖുറാസാൻ റദ്‍വി റെഡ് ക്രസൻ്റ് സൊസൈറ്റി മാനേജിങ് ഡയറക്ടർ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിലും ഇവിടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിൽ 500-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
<BR>
TAGS : EARTHQUAKE | IRAN | WORLD NEWS
SUMMARY : Strong earthquake in Iran: 4 dead, more than 120 injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *