വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയായ കാർത്തിക് (22) ആണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയായ കാർത്തിക് ബെംഗളൂരു -കൊൽക്കത്ത ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാനാണ് ശ്രമിച്ചത്.

അവധിക്കാലത്ത് സുഹൃത്തിനെ കാണാൻ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കാർത്തിക്. ഇയാൾ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ക്യാബിൻ ക്രൂ ശ്രദ്ധിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ കാർത്തിക് ക്യാബിൻ ക്രൂവിനോട് അപമാര്യാദയായി പെരുമാറി. ഇതേതുടർന്ന് ഇൻഡിഗോ ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിമാനം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടൻ കാർത്തിക്കിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *