വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനോവിഷമം; വിദ്യാർഥി ജീവനൊടുക്കി

വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനോവിഷമം; വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ചിക്കമഗളുരു കൊപ്പ താലൂക്കിലെ ഭുവനകോട്ട് ഗ്രാമത്തിൽ നിന്നുള്ള വിഘ്‌നേഷ് (18) ആണ് മരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. നാല് വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ വിഘ്‌നേഷിന്റെ 17 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു.

വിവിധ ഡോക്ടർമാരെ കാണിച്ചെങ്കിലും കൃത്രിമ പല്ലുകൾ വെക്കുകയല്ലാതെ മറ്റ്‌ മാർഗമില്ലെന്ന് വിഘ്‌നേഷിന് മനസിലായിരുന്നു. ഇതേതുടർന്ന് വിഘ്‌നേഷ് ഏറെ നാൾ വിഷാദ അവസ്ഥയിലായിരുന്നു. ഇതേതുടർന്നാണ് വിഘ്‌നേഷ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ജയപുര പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Youngster in Koppa who lost 17 teeth in accident allegedly hangs himself to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *