പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടി മരിച്ചു

പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിജയവാഡയിലെ അജിത് ന​ഗറിലെ മദ്രസയുടെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ പത്തോളം കുട്ടികൾക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി പിടികൂടിയത്. ജൂൺ 17 മുതൽ ഉപയോ​ഗിച്ചിരുന്ന ഇറച്ചിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം. പെൺകുട്ടിയുടെ കുടുംബം മദ്രസ ഓഫീസ് ഉപരോധിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മദ്രസ അധികൃതർ‌ അറിയിച്ചു‌.

TAGS: NATIONAL | STUDENT | DEAD
SUMMARY: Girl student dies after consuming mutton from madrassa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *