ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടില്‍ ഉള്ള മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്. ദേശമംഗലം വറവട്ടൂർ ചെങ്ങനാകുന്നു തടയണക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേർക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഫർഹാനെ കാണാതാവുകയായിരുന്നു.

ഉടൻതന്നെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി ശമന സേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചില്‍ ആരംഭിച്ചു. അഗ്നിശമന സേന അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ഫർഹാനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫർഹാനെ പട്ടാമ്പി സേവന ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

TAGS : BHARATHAPPUZHA | DEAD
SUMMARY : The student drowned after going down to bathe in Bharatapuzha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *