സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; കണ്ണൂരിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; കണ്ണൂരിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ : സ്കൂളിലേക്ക് ബസ് കയറുന്നതിനായി വീട്ടിൽ നിന്ന് നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിന് സമീപത്തെ തോട്ടിൽ വീണത്.

കുട്ടി തോട്ടിൽ വീണത് കണ്ട മറ്റു വിദ്യാർഥികൾ വിവരം നൽകിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്പതികളുടെ മകളാണ് എൻ.വി. ശ്രീനന്ദ.
<br>
TAGS : KANNUR | DROWN TO DEATH
SUMMARY : Student falls into a stream while walking to school; tragic end for Kannur student

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *