പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു; ആറ് അധ്യാപകർക്ക് സസ്പെഷൻ

പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു; ആറ് അധ്യാപകർക്ക് സസ്പെഷൻ

ബെംഗളൂരു: പഠനയാത്രയ്ക്കിടെ വിദ്യാർഥി കിണറ്റിൽ വീണു മരിച്ചു. കൊപ്പാൾ യെൽബുർഗ താലൂക്കിലെ ഗനദല സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥി നിരുപാടി ഹരിജൻ ആണ് മരിച്ചത്. ഉത്തരകന്നഡയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് സ്കൂൾ അധികൃതർ വിദ്യാർഥികളെ പഠനയാത്രയ്ക്ക് കൊണ്ടുപോയിരുന്നു.

ഇതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസിലും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും (ഡിഡിപിഐ) രക്ഷിതാക്കൾ പരാതി നൽകി. സംഭവത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ ആറ് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു.

TAGS: KARNATAKA | SUSPENDED
SUMMARY: Student falls into well and dies, 6 teachers suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *