ആഡംബര കാറുകളില്‍ അപകടകരമായ വിധത്തിൽ വിദ‍്യാര്‍ഥികളുടെ ഓണാഘോഷം; കേസെടുത്ത് പോലീസ്

ആഡംബര കാറുകളില്‍ അപകടകരമായ വിധത്തിൽ വിദ‍്യാര്‍ഥികളുടെ ഓണാഘോഷം; കേസെടുത്ത് പോലീസ്

കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച്‌ വിദ്യാർഥികള്‍. സെപ്തംബർ 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം. മറ്റ് വാഹന യാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വിദ്യാർഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്തത്.

നിരവധി ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാർഥികളെത്തിയത്. കാറുകളുടെ മുകളിലും ഡോറിലും ഇരുന്നാണ് ഇവർ യാത്ര നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അപകടകമായ രീതിയില്‍ വാഹനമോടിച്ചതിന് വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

TAGS : ONAM | STUDENTS | MVD | KOZHIKOD
SUMMARY : Students celebrate Onam dangerously in luxury cars; Police registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *