കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് സാധ്യത; അർക്കാവതി നദിയിൽ മെർക്കുറിയും ഡിഡിടിയും കലർന്നതായി റിപ്പോർട്ട്‌

കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് സാധ്യത; അർക്കാവതി നദിയിൽ മെർക്കുറിയും ഡിഡിടിയും കലർന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിലെ അർക്കാവതി നദിയിലെ ജലസാമ്പിളുകളിൽ മെർക്കുറി, നിരോധിത കീടനാശിനി ഡിഡിടി, ക്യാൻസറിന് കാരണമാകുന്ന പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ (പിഎഎച്ച്), മറ്റ് ലോഹങ്ങളും വിഷവസ്തുക്കളും കലർന്നതായി റിപ്പോർട്ട്. നദിയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും അവശിഷ്ടത്തിന്റെയും സാമ്പിളുകളെക്കുറിച്ചുള്ള സമീപകാല ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പാനി എർത്ത് സംഘടനയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. സംഘടനയിലെ അംഗങ്ങൾ അടുത്തിടെ അർക്കാവതി നദിയുടെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. 1972 മുതൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട മാരക രാസവസ്തുവായ ഡിഡിടി അപകടകരമായ അളവിൽ ജലത്തിൽ കണ്ടെത്തി.

ടിജി ഹള്ളി റിസർവോയറിന്റെ ഒരു കിലോമീറ്റർ മുകൾഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളിൽ യൂറോപ്യൻ യൂണിയന്റെ ജലഗുണ നിലവാരത്തേക്കാൾ 75 മടങ്ങ് ഡിഡിടി സാന്ദ്രത കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. കർണാടകയിലെ കൃഷിയുടെ പ്രധാന ജല സ്രോതസാണ് അർക്കാവതി നദി.

 

TAGS: KARNATAKA | WATER POLLUTION
SUMMARY: Study reveals arkkavathi river polluted severely

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *