ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനം; അപേക്ഷ നവംബര്‍ 6 വരെ നീട്ടി

ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനം; അപേക്ഷ നവംബര്‍ 6 വരെ നീട്ടി

തിരുവനന്തപുരം: ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയ്നി പ്രോഗ്രാമിന്‍റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി 2024 നവംബര്‍ 6 വരെ നീട്ടി. നേരത്തേ ഒക്ടോബര്‍ 31 വരെയായിരുന്നു അപേക്ഷ നല്‍കുന്നതിന് അവസരം.

ബയോളജിയടങ്ങിയ സയൻസ് സ്ട്രീമിൽ 60% എങ്കിലും മാർക്കോടെ പ്ലസ്ടു/ തുല്യയോഗ്യത വേണം. ഇതോടൊപ്പം ജർമന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായവരുമാകണം (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) പ്രായം 2025 മാർച്ച് ഒന്നിന് 18–27.

താത്പര്യമുള്ളവര്‍ www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച്, ഇംഗ്ലീഷില്‍ തയാറാക്കിയ വിശദമായ സിവി, മോട്ടിവേഷന്‍ ലെറ്റര്‍, ജർമന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായുളള അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും.

ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 2025 മാർച്ച് 1 പ്രകാരം 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.

ജർമനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്റ്റിസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയ്നി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

<BR>
TAGS : CAREER | NORKA ROOTS
SUMMARY : Study Nursing in Germany with Stipend; The application has been extended till November 6

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *