സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചുവെന്ന് മൊഴി

സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചുവെന്ന് മൊഴി

ആലപ്പുഴ കലവൂരില്‍ സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റെന്ന് റിപ്പോർട്ട്. നെഞ്ചില്‍ ചവിട്ടിയെന്നും, കഴുത്ത് ഞെരിച്ച്‌ മർദ്ദിച്ചുവെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. നെഞ്ചില്‍ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദ്ദിച്ചതായി ഇവർ പോലീസിനോട് വ്യക്തമാക്കി. സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകള്‍ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്ന് ലഭിച്ച വിവരം.

കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച്‌ പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തില്‍ പറയുന്നുണ്ട്. സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും പ്രതികള്‍ പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

TAGS : SUBHARA MURDER CASE | ACCUSED
SUMMARY : Subhadra was brutally beaten to death; He said that he was kicked on the chest and strangled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *