ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ന്യൂഡൽഹി: ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കമ്പനിയുടെ പ്രവൃത്തികളിൽ ആശങ്ക രേഖപ്പെടുത്തിയ സുചിർ ബാലാജിയെയാണ് (26) സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുച്ചനാൻ സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.

മരണത്തിൽ അട്ടിമറിയുണ്ടെന്നതിന് ഇപ്പോൾ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സാൻഫ്രാൻസിസ്കോ പോലീസ് പറഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ചാറ്റ് ജിപിടിയുടെ നിർമാണത്തിനിടെ ഓപ്പൺ എ.ഐ അമേരിക്കയിലെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് സുചിർ ബാലാജി ആരോപിച്ചിരുന്നു. തങ്ങളുടെ ഉള്ളടക്കം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് എഴുത്തുകാരും പ്രൊഗ്രാമേഴ്സും ജേണലിസ്റ്റുകളും ഓപ്പൺ എ.ഐക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് പകർപ്പവകാശം സംബന്ധിച്ച് സുചിർ ബാലാജിയുടെ വിമർശനം പുറത്ത് വന്നത്.

TAGS: NATIONAL | DEATH
SUMMARY: Suchir Balaji, OpenAI Whistleblower, Found Dead At US Apartment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *