പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെ ചാവേര്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെ ചാവേര്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. മത പുരോഹിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്രസയുടെ പ്രധാനഹാളിലായിരുന്നു സ്‌ഫോടനം നടന്നത്. ചാവേറാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.

1947ല്‍ മതപണ്ഡിതന്‍ മൗലാന അബ്ദുല്‍ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയിലാണ് സ്ഫോടനം നടന്നത്. ഏതാനും വിദ്യാർഥികൾക്ക് ​പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ വധശ്രമത്തിൽ പങ്കു​ണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു. എത്ര ഭയപ്പെടുത്താല്‍ ശ്രമിച്ചാലും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം പാക്കിസ്ഥാന്‍ അവസാനിപ്പിക്കുകയില്ല. ഇക്കൂട്ടരെ ഉന്മൂലനം ചെയ്യാതെ വിശ്രമമില്ല. ഉത്തരവാദികളായവര്‍ക്കെതിരേ തക്കതായ നടപടി സ്വീകരിക്കും- ഷഹബാസ് ഷരീഫ് പറഞ്ഞു. ചാമ്പ്യൻ ട്രോഫിയുടെ വേദികളിലൊന്ന് പാക്കിസ്ഥാൻ ആയതിനാൽ സ്ഫോടന വിവരം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്.
<BR>
TAGS : BOMB BLAST | PAKISTAN
SUMMARY : Suicide blast during Friday prayers in Pakistan; five killed, 20 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *