പാകിസ്ഥാനിൽ ചാവേറാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ചാവേറാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട്  ചെയ്തു. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്താണ് ആക്രമണം ഉണ്ടായത്. സംസ്ഥാന അർദ്ധസൈനിക വിഭാഗത്തിലെ രണ്ട് അംഗങ്ങളും രണ്ട് സാധാരണക്കാരും കൂടാതെ നാല് പോലീസ് ഉദ്യോഗസ്ഥരും സംഭവത്തില്‍ കൊല്ലപ്പെട്ടു,  അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രം​ഗത്തെത്തി. അധികം അറിയപ്പെടാത്ത ഒരു തീവ്രവാദ സംഘടനയാണ്  അസ്വാദ് ഉൾ ഹർബ്.

2021-ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്ഥാനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്.2014-നു ശേഷം ഏറ്റവുമധികം ചാവേർ ആക്രമണങ്ങൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2023. 29 ചാവേർ ആക്രമണങ്ങളിൽ നിന്നായി 329 പേർ 2023-ൽ മാത്രം കൊല്ലപ്പെട്ടു.
<br>
TAGS : PAKISTAN | SUICIDE BOMBING
SUMMARY : Suicide bombing in Pakistan. Eight people were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *