വേനല്‍-ഈസ്റ്റര്‍ അവധി: ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വേനല്‍-ഈസ്റ്റര്‍ അവധി: ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : വേനല്‍- ഈസ്റ്റര്‍ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇരുവശങ്ങളിലേക്കുമായി 4 സര്‍വീസുകളാണ് നടത്തുക.

ഏപ്രില്‍ 17 ന് വൈകിട്ട് 3.50 ന് ബെംഗളുരുവില്‍ നിന്നും പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (06577), പിറ്റേദിവസം രാവിലെ 06.20 നു കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്നും ഏപ്രില്‍ 18 ന് രാവിലെ 10.45-ന് പുറപ്പെടുന്ന ട്രെയിന്‍ (06578) പിറ്റേ ദിവസം പുലര്‍ച്ചെ  01.30-ന് ബെംഗളൂരുവില്‍ എത്തും.

ഏപ്രില്‍ 19 ന്  വൈകിട്ട് 5.50 ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു-കൊല്ലം എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ട്രെയിന്‍ (06585) പിറ്റേദിവസം  06.20-ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്നും ഏപ്രില്‍ 20 ന് വൈകിട്ട് 5.50-ന് പുറപ്പെടുന്ന ട്രെയിന്‍ (06586) പിറ്റേദിവസം രാവിലെ 08.35-ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

 

<BR>
TAGS : SPECIAL TRAIN
SUMMARY : Summer-Easter Holidays: Bengaluru to Kollam Special Train

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *