സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും-വി ഡി സതീശൻ

സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും-വി ഡി സതീശൻ

തിരുവനന്തപുരം: പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സണ്ണി ജോസഫ് കരുത്തനായ നേതാവെന്നും കേരളത്തിലെ യുഡിഎഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം കൊടുക്കുമെന്നും പ്രഖ്യാപനം സന്തോഷകരമാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എം എല്‍ എയായ ആളാണ് സണ്ണി ജോസഫ്. അതിലുപരി ഏറ്റവും മികച്ച പാര്‍ലിമെന്റേറിയനുമാണ്. പലപ്പോഴും പാര്‍ലിമെന്റില്‍ പല വിഷയങ്ങളും സംസാരിക്കാന്‍ സണ്ണി ജോസഫിനെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും സതീശന്‍ പറഞ്ഞു.

സുധാകരേട്ടന്‍ പാര്‍ട്ടിയുടെ മുന്‍ നിരയില്‍ തന്നെയുണ്ടാവും. വി എന്‍ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാകുന്ന പോലെ തന്നെ സുധാകരേട്ടനും പാര്‍ട്ടിയിലുണ്ടാകും. മാധ്യമങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
<BR>
TAGS : SUNNY JOSEPH | KPCC
SUMMARY : Sunny Joseph is an excellent parliamentarian and organizer – VD Satheesan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *