അമീറുള്‍ ഇസ്‌ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി

അമീറുള്‍ ഇസ്‌ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹർജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

വധശിക്ഷയ്ക്ക് എതിരെ അമീറുള്‍ ഇസ്‌ലാം നല്‍കിയ അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ അപ്പീലില്‍ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയില്‍ മാറ്റം സംബന്ധിച്ച ഹർജിയില്‍ തീരുമാനം എടുക്കരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്.

കേസില്‍ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രൻ നാഥ്, സ്റ്റാൻഡിംഗ് കൌണ്‍സല്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. അതേസമയം അമീറുള്‍ ഇസ്ലാമിൻ്റെ ജയില്‍ മാറ്റ ഹർജി ഫയല്‍ ചെയ്ത അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി സുപ്രീംകോടതിയെ അറിയിച്ചു അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് വക്കാലത്ത് ഒഴിഞ്ഞത്. വധശിക്ഷയ്ക്കെതിരെ അമറുള്‍ ഇസ്ലാമിനായി മറ്റൊരു സംഘടന ഹർജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്.

TAGS : SUPREME COURT
SUMMARY : Supreme Court adjourns Ameerul Islam’s petition seeking prison transfer to be heard after four months

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *