സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ അഭിമാനമായ മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അപമാനിച്ച മന്ത്രിക്കെതിരെ നടപടി നിർദേശിച്ച് സുപ്രീംകോടതി. കേസില്‍ മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം അന്വേഷണ സംഘത്തെ നയിക്കേണ്ടത്.

ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ചൊവ്വാഴ്ച രാത്രി 10 മണിക്കുള്ളില്‍ സംഘത്തെ രൂപീകരിക്കണം. മന്ത്രിക്കെതിരെയുള്ള അന്വേഷണ സംഘത്തിലെ മൂന്നു പേരില്‍ ഒരാള്‍ വനിതാ ഐപിഎസ് ഓഫീസര്‍ ആയിരിക്കണം. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരായിരിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മെയ് 28 നകം നേരിട്ടു സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം ഉദ്യോഗസ്ഥയെ അപമാനിച്ചതിന് പിന്നാലെ മന്ത്രി നടത്തിയ ക്ഷമാപണം സുപ്രീംകോടതി തള്ളിക്കളഞ്ഞു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീചമെന്നാണ് കോടതി വിമര്‍ശിച്ചത്. മന്ത്രി ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

TAGS: NATIONAL | SUPREME COURT
SUMMARY: Supreme court directs special investigation team against bjp minister into derogatory comment on sofia qureshi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *