ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു. സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. വിരമിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർണായക തീരുമാനം നടപ്പാക്കിയിരിക്കുന്നത്.

അപക്‌സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. സുപ്രിംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്തുവിവരങ്ങളും പങ്കാളികളുടേയും മറ്റ് ആശ്രിതരുടേയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാന പ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള DDA ഫ്‌ലാറ്റുള്ളതായി വെബ്‌സൈറ്റില്‍ കാണാം. 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സും ഇദ്ദേഹത്തിനുണ്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപവുമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

ഈ മാസം പുതിയ ചീഫ് ജസ്റ്റിസാകാന്‍ തയ്യാറെക്കുന്ന ജസ്റ്റിസ് ബി ആര്‍ ഗവായിയ്ക്ക് മഹാരാഷ്ട്ര അമരാവതിയില്‍ അദ്ദേഹത്തിന് പിതാവില്‍ നിന്ന് ലഭിച്ച സ്വത്തായ ഒരു വീടും കൂടാതെ ഡിഫന്‍സ് കോളനിയില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുമുണ്ട്. പിപിഎഫില്‍ 659692 രൂപ പിപിഎഫിലും 3586736 രൂപ ജിപിഎഫിലും നിക്ഷേപമായിയുണ്ട്.

TAGS : SUPREME COURT
SUMMARY : Supreme Court releases asset details of 21 judges including Chief Justice

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *