കൗൺസിൽ എക്സിക്യൂട്ടീവ് സമിതിയിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത് സുപ്രീം കോടതി

കൗൺസിൽ എക്സിക്യൂട്ടീവ് സമിതിയിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത് സുപ്രീം കോടതി

ബെംഗളൂരു: കർണാടക ജില്ലാ കോടതികളിലെ ബാർ ബോഡികളുടെ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ട്രഷറർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ 30 ശതമാനം സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ ബെംഗളൂരുവിലെ അഡ്വക്കേറ്റ് അസോസിയേഷനിലെ വനിതാ അംഗങ്ങൾക്ക് സംവരണം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇത് സംസ്ഥാനത്തുടനീളമുള്ള കോടതികളിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്.

ഇക്കഴിഞ്ഞ ജനുവരി 24 ന്, സുപ്രീം കോടതി ബെംഗളൂരുവിലെ അഡ്വക്കേറ്റ് അസോസിയേഷന്റെ (എഎബി) ട്രഷറർ സ്ഥാനം വനിതാ അഭിഭാഷകർക്കായി സംവരണം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷക സമിതികളിൽ വനിതാ സംവരണം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സുപ്രീം കോടതി ചൂണ്ടിക്കട്ടിയിരുന്നു.

സംവരണ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ അഭിഭാഷക തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയോടും ബാർ ബോഡി തിരഞ്ഞെടുപ്പുകൾക്കായുള്ള ചീഫ് റിട്ടേണിംഗ് ഓഫീസറോടും നാമനിർദ്ദേശങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള തീയതി നീട്ടാനും ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാനും ബെഞ്ച് നിർദ്ദേശിച്ചു.

TAGS: SUPREME COURT | RESERVATION
SUMMARY: SC orders reservation for women lawyers in bar bodies of district courts of Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *