ആദ്യ വിവാഹബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാം ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

ആദ്യ വിവാഹബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാം ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ആദ്യ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും രണ്ടാമത് വിവാഹം ചെയ്ത ആളില്‍ നിന്ന് ജീവനാംശം ലഭിക്കാൻ സ്ത്രീക്ക് ക്രിമിനല്‍ ചട്ടപ്രകാരം (സി.ആർ.പി.സി 125ാം വകുപ്പ്) അർഹതയുണ്ടെന്ന് സുപ്രീം കോടതി. ഇത്തരം നിയമങ്ങളുടെ സാമൂഹിക ക്ഷേമ വശം പ്രധാനമാണെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് ജീവനാംശം നല്‍കാൻ രണ്ടാമത്തെ ഭർത്താവിന് കോടതി നിർദേശം നല്‍കി. 2005 ലാണ് ഹർജികാരിയായ സ്ത്രീ തന്റെ ആദ്യ ഭർത്താവുമായുള്ള ബന്ധം ഒഴിഞ്ഞത്. നിയമപരമായി ഇവർ വിവാഹമോചനം നേടിയിട്ടില്ല. ഒരു ധാരണപത്രത്തില്‍ ഒപ്പിട്ട് പിരിയുകയായിരുന്നു. പിന്നീട് മറ്റോരാളെ അതേ വർഷം വിവാഹം ചെയ്തു.

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാള്‍ അതേ വർഷം വിവാഹബന്ധം അവസാനിപ്പിക്കുകയും 2006ല്‍ കുടുംബകോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം ഇരുവരും യോജിപ്പിലെത്തി വീണ്ടും വിവാഹിതരായി. ഇവർക്ക് 2008ല്‍ മകളുമുണ്ടായി. പിന്നീട് ഇരുവരും തർക്കമുണ്ടാവുകയും സ്ത്രീ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസുകൊടുക്കുകയും ചെയ്തു.

തനിക്കും മകള്‍ക്കും ജീവനാംശം കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി കുടുംബകോടതി അനുവദിച്ചു. ഇതിനെതിരെ രണ്ടാമത്തെ ഭർത്താവ് തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ആദ്യ വിവാഹം നിയമപരമായി പിരിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവരെ തന്റെ ഭാര്യയായി പരിഗണിക്കാനാകില്ലെന്നായിരുന്നു വാദം. ഈ വാദമാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയത്.

TAGS : SUPREME COURT
SUMMARY : The Supreme Court held that he is entitled to maintenance from the second husband even if the first marriage is subsisting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *