മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിവരം തേടി സുപ്രീം കോടതി

മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിവരം തേടി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖ് ചൊല്ലിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രിംകോടതി. കേന്ദ്ര സർക്കാരിനോടാണ് വിവരങ്ങള്‍ തേടിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹർജികളിലാണ് നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട് ഹൈക്കോടതികള്‍ക്ക് മുമ്പിലുള്ള കേസുകളുടെ വിവരങ്ങളും സമർപ്പിക്കണമെന്ന് നിർദേശം.

എത്ര പേർക്കെതിരെ കേസെടുത്തു, തുടർനപടികളെന്ത് തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് കേന്ദ്രം വിശദീകരിച്ചു. കേരളത്തില്‍ നിന്നുള്ള മുസ്ലീം സംഘടനകളുള്‍പ്പെടെ നല്‍കിയ ഹർജികള്‍ പരിഗണിക്കവേയൊണ് സുപ്രീംകോടതി വിവരങ്ങള്‍ തേടിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. മാർച്ച്‌ 17-ന് ഹർജി വീണ്ടും പരിഗണിക്കും.

TAGS : SUPREME COURT
SUMMARY : Supreme Court seeks information on cases registered under muthalaq law

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *