രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രിംകോടതി

രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രിംകോടതി

ന്യൂഡൽഹി: ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്നുവരെ കോടതിയുടെ അനുമതിയില്ലാതെ ഒരു കെട്ടിടവും പൊളിക്കരുത്. റോഡ്, ജലാശയങ്ങള്‍, റെയില്‍വേ ഭൂമി എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് ബൃന്ദ കാരാട്ട് ഉള്‍പ്പെടെ നല്‍കിയ ഹർജിയിലാണ് നടപടി.

നേരത്തേ ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർക്കുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ക്രിമിനല്‍ കേസില്‍പ്പെട്ട ഒരാളുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർക്കും എന്ന മുൻസിപ്പല്‍ അധികൃതരുടെ ഭീഷണിക്കെതിരായ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമർശനം. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു വീട് തകർത്ത് കുടുംബത്തിനെ മുഴുവൻ എങ്ങനെ ശിക്ഷിക്കാനാകും എന്ന് സുപ്രീം കോടതി ആരാഞ്ഞു.

ബുള്‍ഡോസർ നീതി നിയമത്തെ ബുള്‍ഡോസർ കൊണ്ട് ഇടിച്ച്‌ നിരത്തുന്നത്തിന് തുല്യമാണെന്നും നിയമം പരമോന്നതമായ രാജ്യത്ത് ഇത്തരം നിയമ വിരുദ്ധ ഭീഷണികള്‍ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശ് സർക്കാരാണ് ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർക്കുന്ന നടപടി ആദ്യം ആരംഭിച്ചത്. ബുള്‍ഡോസർ നീതി എന്ന് അറിയപ്പെടുന്ന ഈ നടപടി ഗുജറാത്ത്, അസം, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും പിന്തുടർന്നു.

TAGS : SUPREME COURT | BULLDOZER RAJ
SUMMARY : The Supreme Court stopped the bulldozer raj in the country

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *