ഡിവൈഎസ്പി ഗണപതിയുടെ മരണം; മന്ത്രി ജോർജിനെതിരായ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ഡിവൈഎസ്പി ഗണപതിയുടെ മരണം; മന്ത്രി ജോർജിനെതിരായ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജിനെതിരെ സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു. കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പുനപരിശോധന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

ഡിവൈഎസ്പി ആയിരുന്ന എം.കെ. ഗണപതിയെ 2016 ജൂലൈയിൽ മടിക്കേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രാദേശിക ചാനലിന് ഗണപതി നല്‍കിയ അഭിമുഖത്തിൽ അന്നത്തെ വകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജ്, എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ മൂന്നുപേരുമായിരിക്കും കുറ്റക്കാരെന്ന് വ്യക്തമാക്കിയ ഗണപതി മേലുദ്യോഗസ്ഥനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ.ജെ. ജോർജ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

TAGS: KARNATAKA | SUPREME COURT
SUMMARY: SC upholds hc verdict on cancelling cbi proceedings against min george

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *