സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; മാര്‍ച്ച്‌ 24ലേക്ക് മാറ്റി

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; മാര്‍ച്ച്‌ 24ലേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസ് മാര്‍ച്ച്‌ 24ലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. 2023 ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ചായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4 ആണ് കേസ് ഇന്ന് പരിഗണിച്ചത്. സുരേഷ് ഗോപി ഇന്ന് കോടതിയില്‍ ഹാജരായില്ല. അതേസമയം കഴിഞ്ഞ ഒക്ടോബര്‍ 16ന് കേസിലെ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സുരേഷ്‌ഗോപി കോടതിയില്‍ ഹാജരായിരുന്നു.

കുറ്റപത്രം റദ്ദ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. 2023 ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്നതിനിടയിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

TAGS : SURESH GOPI
SUMMARY : The case of Suresh Gopi being rude to a journalist; Postponed to March 24

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *