തൃശ്ശൂരില്‍ കാല്‍ ലക്ഷത്തിന് മുകളില്‍ ലീഡുമായി സുരേഷ് ഗോപി; മുരളീധരന്‍ മൂന്നാമത്

തൃശ്ശൂരില്‍ കാല്‍ ലക്ഷത്തിന് മുകളില്‍ ലീഡുമായി സുരേഷ് ഗോപി; മുരളീധരന്‍ മൂന്നാമത്

തൃശൂർ: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തൃശൂരിൽ വന്‍ ലീഡുമായി എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. 43,000-ത്തില്‍ ഏറെ വോട്ടുകൾക്കാണ് സുരേഷ്ഗോപി ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത്. 2019ലെ തെരഞ്ഞെടുപ്പിൽ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് തൃശൂരിൽ വിജയിച്ചത്. ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ‌ മൂന്നാം സ്ഥാനത്താണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

അതേസമയം ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തു കനത്ത പോരാട്ടമാണ് നടക്കുന്നത്. ശശി തരൂരിന് വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നു. വടകരയില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തി. മാവേലിക്കര, ആറ്റിങ്ങല്‍, ആലത്തൂര്‍ എല്‍.ഡി.എഫ് മുന്നില്‍ . ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും കാസര്‍കോടും കോട്ടയത്തും വടകരയിലും ചാലക്കുടിയിലും യു.ഡി.എഫിന് ലീഡ്. പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും തുടക്കം മുതല്‍ ലീഡ് നിലയില്‍ കുതിച്ചു.
<br>
TAGS : ELECTION, KERALA, LATEST NEWS, SURESH GOPI
KEYWORDS: Suresh Gopi leads in Thrissur; Muralidharan third

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *