ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളില്‍; എംടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളില്‍; എംടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്. എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും 15 മിനുട്ടോളം സുരേഷ് ഗോപി സംസാരിച്ചു.

സാഹിത്യക്കാരെന്നതിനേക്കാള്‍ ഉപരി കലാമഹത്വമാണ് എംടിയെന്ന് സുരേഷ് ഗോപി പറഞ്ഞു. വടക്കൻ വീരഗാഥ പോലുള്ള തിരക്കഥകളില്‍ അദ്ദേഹത്തിന്‍റെ മാജിക് കാണാം. മനുഷ്യ മനസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ആഴത്തില്‍ സ്പര്‍ശിച്ചിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.

TAGS : SURESH GOPI
SUMMARY : A northern epic is back in theatres; Suresh Gopi reached MT’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *