അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

കണ്ണൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്. ഈ കേസിലെ ഇരയുടെ സഹോദരനെ പീഡിപ്പിച്ചതിനാണ് പുതിയ കേസ്. കുട്ടി വീട്ടുകാരോട് വിവരം തുറന്ന് പറഞ്ഞതോടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

പതിനാലു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്‌നേഹ കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുെവന്നും കണ്ടെത്തിയിട്ടുണ്ട്. പരാതിപ്പെട്ടാല്‍ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു.

2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. ഇവര്‍ക്കെതിരേ മറ്റു നിരവധി ആരോപണങ്ങളുമുള്ളതായി പോലിസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Survivor’s brother also sexually abused; Case filed again against woman on remand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *