‘എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു’; വിജയ്‌യുടെ പുതിയ പാര്‍ട്ടിക്ക് ആശംസകളുമായി സൂര്യ

‘എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു’; വിജയ്‌യുടെ പുതിയ പാര്‍ട്ടിക്ക് ആശംസകളുമായി സൂര്യ

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച്‌ സംസാരിക്കുന്ന വേളയിലാണ് താരം ആശംസകള്‍ അറിയിച്ചത്. തന്റെ ഒരു സുഹൃത്ത് പുതിയ വഴിയില്‍ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.

ഇന്ന് വിക്രവാണ്ടിയിലാണ് വിജയ്‌യുടെ തമിഴ്‌നാട് വെട്രി കഴകം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുന്നത്. വിക്രവാണ്ടിയില്‍ 170 ഏക്കറിലാണ് സമ്മേളന വേദി. ബി ആർ അംബേദ്കർ, പെരിയാർ ഇ വി രാമസാമി, കെ കാമരാജ് എന്നിവർക്കൊപ്പം വിജയ്‌യുടേയും കൂറ്റൻ കട്ടൗട്ടുകളാണ് പ്രധാന ആകർഷണം.

TAGS : ACTOR VIJAY | THAMIZHAGA VETRI KAZHAGAM | SURYA
SUMMARY : I wish my friend all the best on his new journey’; Surya wishes for Vijay’s new party

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *