കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. ആറുമുറിക്കട പഴയ ഫയര്‍സ്റ്റേഷന് സമീപം റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. രാത്രി 3 മണിക്കാണ് പോസ്റ്റ് കണ്ടെത്തിയത്. ഏഴുകോൺ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തിൽ പോലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് മുൻപായിരുന്നു സംഭവം.
<BR>
TAGS : KOLLAM NEWS
SUMMARY : Suspected attempt to sabotage train; Telephone post found across railway tracks in Kollam

Posted inKERALA LATEST NEWS
