മലപ്പുറത്ത് മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും

മലപ്പുറത്ത് മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും

മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് മരിച്ച യുവാവിന് നിപ ബാധയെന്ന് സംശയം. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള യുവാവിന്റെ സാമ്പിൾ ഫലം പോസിറ്റീവ് ആയതോടെയാണ് വീണ്ടും ജില്ലയിൽ ആശങ്ക പടർന്നിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരുവിൽ നിന്നെത്തിയ 24 കാരനായ വിദ്യാർഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പനിയും കാലുവേദനയും ഉണ്ടായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇയാളുടെ മരണകാരണം കണ്ടെത്താൻ ആകാത്തതിനാലാണ് ആരോഗ്യ വകുപ്പ് നിപ്പ പരിശോധന കൂടി നടത്തുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനയ്ക്ക് അയക്കും. പ്രാഥമിക ജാഗ്രത നിർദേശം സ്വീകരിക്കുന്നതിനായി ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്ന ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.

TAGS: MALAPPURAM | NIPAH VIRUS
SUMMARY: Suspecting that young man died in Malappuram due to Nipah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *