നവജാത ശിശുവിനെ കുഴിച്ചുമൂടിയതായി സംശയം: യുവതിയുടെ കാമുകനടക്കം രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

നവജാത ശിശുവിനെ കുഴിച്ചുമൂടിയതായി സംശയം: യുവതിയുടെ കാമുകനടക്കം രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തകഴി കുന്നമ്മയിലാണ് സംഭവം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തകഴി സ്വദേശികളായ തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

യുവതി പ്രസവിച്ച കുഞ്ഞിനെ സുഹൃത്തുക്കളെ ഏൽപ്പിക്കുകയും ഇവർ തകഴിയിൽ എത്തി കുഞ്ഞിനെ കുഴിച്ചിടുകയുമായിരുന്നു എന്നാണ് വിവരം. ഈ മാസം ഏഴിനാണ് യുവതി പ്രസവിക്കുന്നത്. തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളെ വിവരമറിയിച്ചപ്പോഴാണ് യുവതിയുടെ പ്രസവ വിവരം അറിയുന്നത്.

കുഞ്ഞിനെപ്പറ്റി ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ പിന്നീട് പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഴിച്ചുമൂടിയ സ്ഥലം വ്യക്തമായതായി പോലിസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. യുവതിയുടെ മൊഴിയും പോലിസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
<br>
TAGS : CRIME NEWS | ALAPPUZHA NEWS
SUMMARY : Suspected of burying a newborn baby: Two youths, including the woman’s boyfriend, are in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *