ഭീകരാക്രമണമെന്ന് സംശയം; ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം, 60 പേർക്ക് പരുക്ക്

ഭീകരാക്രമണമെന്ന് സംശയം; ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം, 60 പേർക്ക് പരുക്ക്

ബര്‍ലിന്‍: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്. മരിച്ചവരിൽ ഒരു കുട്ടിയുമുള്ളതായാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

50വയസുകാരനായ സൗദി സ്വദേശിയായ കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതൽ ഇയാൾ ജർമനിയിൽ ഡോക്ടറായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്നു സംശയം പ്രകടിപ്പിച്ച അധികൃതർ സംഭവം ഭീകരാക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്.
<BR>
TAGS : GERMANY | CAR ATTACK
SUMMARY : Suspected terrorist attack; Two dead, 60 injured after car crashes into Christmas market in Germany

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *