സംശയരോഗം; ഭാര്യ‍യെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

സംശയരോഗം; ഭാര്യ‍യെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരു: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റി ചിക്കത്തോഗുരുവില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കെ ശാരദയെന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ബാഗേപ്പള്ളി സ്വദേശി കൃഷ്ണ എന്ന കൃഷ്ണപ്പയെ സമീപവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

17 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളുമുണ്ട്. സ്ഥിരം മദ്യപാനിയാണ് കൃഷ്ണപ്പ. കുടംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മകന്‍ കൃഷ്ണനൊപ്പവും മകള്‍ ശാരദയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്.

വീടുകളില്‍ ജോലിക്കാരിയായ ശാരദ വൈകിട്ട് ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇലക്ട്രോണിക് സിറ്റിയിലെ ഭീം നഗറില്‍ വെച്ച് വഴിയില്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ നോക്കിയ കൃഷ്ണയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
<br>
TAGS : CRIME NEWS | BENGALURU NEWS
SUMMARY : Suspecting affair; Husband kills wife by slitting her throat in public

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *