പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സുവർണ ശിക്ഷണ യോജനയുടെ ഭാഗമായി കോറമംഗല ശാഖയുടെ ആഭിമുഖ്യത്തില്‍ താവരേക്കരെ  സര്‍ക്കാര്‍ സ്കൂളിലെ നിർധനരായ 100 വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂൾ ബാഗും മറ്റു പഠന സാമഗ്രികളും വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് സഹായം നൽകിയത്.

ശാഖാ ചെയർമാൻ മധു മേനോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ശ്യാമള,സംസ്ഥാന ഫിനാൻസ് ജോയിൻ കൺവീനർ രാംദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബിജു എം കെ, ബോർഡ് മെമ്പർ മെറ്റി ഗ്രേസ്, വൈസ് ചെയർമാൻ അടൂർ രാധാകൃഷ്ണൻ, ഫിനാൻസ് കൺവീനർ ഉദയകുമാർ, മറ്റു ഭാരവാഹികൾ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
<BR>
TAGS : SKKS
SUMAARY : Suvarna Shikshan Yojana distributed study materials

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *