സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും; മന്ത്രി വി.ശിവന്‍കുട്ടി

സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നീന്തല്‍ പരിശീലനത്തിലൂടെ നമ്മള്‍ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നീന്തല്‍ പഠിച്ചാല്‍ അവശ്യഘട്ടങ്ങളില്‍ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കാന്‍ കഴിയും. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണ വികസിപ്പിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വിശാലവും പ്രവര്‍ത്തനപരവുമായ വീക്ഷണത്തോടെയാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നേമം മണ്ഡലത്തിലെ നെടുങ്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍ കുളത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

TAGS : V SHIVANKUTTY
SUMMARY : Swimming training will be expanded in schools; Minister V. Sivankutty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *