ബെംഗളൂരുവിൽ പുതിയ റെയിൽ ടെർമിനൽ നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ പുതിയ റെയിൽ ടെർമിനൽ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ റെയിൽ ടെർമിനൽ സ്ഥാപിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റയിൽവേ (എസ്ഡബ്ല്യൂആർ). ദേവനഹള്ളിക്ക് സമീപം റെയിൽ ടെർമിനൽ നിർമിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനായി വൈകാതെ സാധ്യതാ പഠനം ആരംഭിക്കും. കുറഞ്ഞത് 1,500 കോടി രൂപ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് റെയിൽ ടെർമിനൽ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് ആലോചിക്കുന്നത്. ടെർമിനൽ ഒരുങ്ങുന്നത് ആയിരം ഏക്കർ ഭൂമിയിലാണെന്ന പ്രത്യേകതയുണ്ട്.

1,000 ഏക്കർ ഭൂമിയിൽ വ്യാപിച്ച് കിടക്കുന്ന ടെർമിനൽ പദ്ധതിയിൽ 16 പ്ലാറ്റ്‌ഫോമുകളും 20 സ്റ്റെബ്ലിങ് ലൈനുകളും 10 പിറ്റ് ലൈനുകളുമുണ്ടാകും. സർവീസ് പൂർത്തിയാക്കിയ ശേഷം ട്രെയിനുകൾ പാർക്ക് ചെയ്യാനാണ് സ്റ്റെബ്ലിങ് ലൈനുകൾ ഉപയോഗിക്കുന്നത്. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായാണ് പിറ്റ് ലൈനുകൾ ഉപയോഗിക്കുന്നത്.

TAGS: BENGALURU | RAIL TERMINAL
SUMMARY: SWR plans new railway terminal in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *