സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ സംയുക്ത ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഖാസിയായി നിയമിക്കാന്‍ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചു. അടുത്ത മാസം ബെംഗളൂരുവില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മഹല്ല് പ്രതിനിധികള്‍ തങ്ങളെ ബൈഅത്ത് ചെയ്യും. ഖാസി സ്ഥാനാരോഹണ സംഗമത്തിന്ന് വേണ്ടി ഓഗസ്റ്റ് മൂന്നിന് വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട യോഗം എസ്.വൈ.എസ് ബെംഗളൂരു ജില്ലാ പ്രസിഡന്റ് എ കെ അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. എംഎംഎ ജനറല്‍ സെക്രട്ടറി ടി.സി സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി. എം അബ്ദുള്‍ ലത്തീഫ് ഹാജി വിഷയാവതരണം നടത്തി, ഹുസൈനാര്‍ ഫൈസി, സുഹൈല്‍ ഫൈസി, മുസ്തഫ ഹുദവി, സിദ്ധീഖ് തങ്ങള്‍, ഷംസുദീന്‍ കൂടാളി, ഷംസുദീന്‍ സാറ്റലൈറ്റ്, സുബൈര്‍ കായക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു. താഹിര്‍ മിസ്ബാഹി സ്വാഗതവും കെ എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.

കെ.സി അബ്ദുല്‍ ഖാദര്‍, സകരിയ്യ ഇലക്ട്രോണിക് സിറ്റി,വി.സി അര്‍ഷാദ്, ഷംസുദീന്‍ അനുഗ്രഹ, അബൂബക്കര്‍ ഹാജി എച്ച്.എ.എല്‍.ഷംസുദീന്‍ എച്ച്.എ.എല്‍.അബ്ദുറസാഖ് ഹാജി, ഫാറൂഖ് കോട്ടണ്‍പെട്ട, അയാസ് നീലസാന്ദ്ര, അബ്ദുല്‍ കലാം ആസാദ്, കബീര്‍, സമദ് മാണിയൂര്‍,സി.എച്ച് റിയാസ്, റഫീഖ്, ലത്തീഫ്, മുഹമ്മദ് ഹനീഫ്, പി കെ ആലിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
<Br>
TAGS : SAYYID MUHAMMAD JIFRI MUTHUKKOYA THANGAL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *