യുവത്വം രാജ്യ നിർമിതിക്കാവുക- എസ്.വൈ.എസ്

യുവത്വം രാജ്യ നിർമിതിക്കാവുക- എസ്.വൈ.എസ്

ബെംഗളൂരു: യുവത്വം രാജ്യ നിർമ്മിതിക്കും സമൂഹ സേവനത്തിനും ഉപയോഗപ്പെടുത്തണമെന്ന് ഇബ്രാഹീം സഖാഫി പയോട്ട. വർഗ്ഗീയ വത്കരണം അപകടകരമാംവിധം വര്‍ധിച്ച് വരികയാണെന്നും അതിലൂടെ രാജ്യം അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു സക്രിയമായി യുവത്വത്തെ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്നും അതിന് ഉപകരിക്കുന്ന ആത്മീയ ചിന്തകൾ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസിൻ്റെ വാർഷിക കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബശീർ സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ശംസുദീൻ എസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് കാബിനറ്റ് സെക്രട്ടറി അഹ്നസും വരവ് ചിലവ് കണക്ക് ആശിഖ് അരീക്കരയും അവതരിപ്പിച്ചു. ഫിർദൗസ് കൗൺസിൽ നിയന്ത്രിച്ചു ശിഹാബുദ്ദീൻ മഡിവാള സ്വാഗതവും ജമാൽ സഖാഫി നന്ദിയും പറഞ്ഞു.
<BR>
TAGS : SYS
SUMMARY : SYS annual council

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *