പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ര്‍ ആയി ടി അനൂജ ചുമതലയേറ്റു

പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ര്‍ ആയി ടി അനൂജ ചുമതലയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ർ ആയി ടി അനൂജ ചുമതലയേറ്റു. അടൂര്‍ മാഞ്ഞാലി സ്വദേശിനിയാണ് ടി അനൂജ. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍റെ പുതിയ ഡഫേദാറാകുന്ന അനൂജ സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാറാണ്.

ആലപ്പുഴ കലക്ടറേറ്റിലെ കെ സിജിയാണ് കേരളത്തിലെ ആദ്യ വനിതാ ഡഫേദാര്‍. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ഡഫേദാര്‍. 20 വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ഡഫേദാര്‍ ജി ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് അനൂജ എത്തിയത്.

ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ഡഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫിസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡഫേദാറും ഹാജരാകണം. ഭര്‍ത്താവ് വിനീഷും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

TAGS : LATEST NEWS
SUMMARY : T Anuja takes charge as the first woman Dafedar in Pathanamthitta

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *